Malayalam lyrics

വൃശ്ചികപ്പുലര്‍‌വേള നീരാടി നിര്‍മ്മാല്യ-
ദര്‍ശനം നടത്തുമീ തിരുനടയില്‍
ഹരിഹരതനയാ നിന്‍ സുപ്രഭാതം പാടും
അടിയനില്‍ കാരുണ്യം പൊഴിയേണം
(വൃശ്ചിക...)
ആദിത്യകിരണങ്ങള്‍ നിറമാല ചാര്‍ത്തുമീ
ആനന്ദമൂര്‍ത്തിതന്‍ സന്നിധിയില്‍
ഒരു രാഗമാലിക കൊരുക്കുമീ ദാസനില്‍
തിരുവുള്ളം കനിയേണം ഭഗവാനേ
(വൃശ്ചിക...)
സൗവ്വര്‍ണ്ണതാലങ്ങള്‍ ഏന്തിടും സന്ധ്യകള്‍
സൗവ്വര്‍ണ്ണതാലങ്ങള്‍ ഏന്തിടും സംക്രമ-
സന്ധ്യകളെത്തുമീ ശ്രീകോവിലില്‍
വാണരുളും പ്രഭോ അഭയം നീയല്ലാതെ
ആരുമില്ലാനന്ദചിന്മയനേ...
(വൃശ്ചിക...)

Song video

Watch on YouTube

Song details

Music: ഗംഗൈ അമരൻ

Raaga: രസികപ്രിയ

Film/album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം