Malayalam lyrics

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നും ഈയേട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞുകൺപീലിയിൽ കണ്ണീരോ
(വെണ്ണിലാ.)
കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ
കൈ വളർന്നും മെയ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ
(വെണ്ണിലാ...)
കന്നിമുകിൽക്കോടി ചുറ്റി
പൊൻ വെയിലിൽ മിന്നു കെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങി
ഈ വിരഹം ക്ഷണികമല്ലേ
എന്നും നീയെൻ അരികിലില്ലേ
(വെണ്ണിലാ...)

Song video

Watch on YouTube

Song details

വർഷം: 1999

സംഗീതം: വിദ്യാസാഗർ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: ശ്രീനിവാസ്, സുജാത മോഹൻ

വരികൾ: ജിജാ സുബ്രമണ്യൻ

യൂട്യൂബ് ഓഡിയോ: രാല രാജൻ

സ്പോട്ടിഫൈ: യെസ്‌പീ

Album: ഉസ്താദ്‌