Malayalam lyrics
വീണെടം വിഷ്ണുലോകം ഞാനെന്റെ ശവം ചുമന്നു പോണെടം പ്രേതലോകം (വീണെടം) മായ .. മായ... ഈയുടുപ്പെനിക്കു തന്നതു മായ മായ...എടുത്തു കൊള്ളൂ ഊരിയെടുത്തു കൊള്ളൂ നിഴലേ ... നിഴലേ..മിണ്ടാതെ കൂടെ വരും നിഴലേ നിന്നെയേതു ചാരായക്കടയിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ ഹ ഹ ചിരി വരും നിന്റെയീ അഭിനയം കാണുമ്പോൾ ചിരി വരും..ഹ ഹ (വീണെടം) പ്രേമം പ്രേമം പേടിയാണെനിക്കു നിന്നെ പേടി..പേടി..അകലെ നിൽക്കൂ മാറിയകലെ നിൽക്കൂ അഴകേ അഴകേ സ്ത്രീ വേഷം കെട്ടി വരുമഴകേ നിന്നെയേതു വ്യഭിചാരത്തെരുവിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ..ഹ. ചിരിവരും നിന്റെയീ മൂടുപടം കാണുമ്പോൾ ചിരിവരും ..ഹ..ഹ.. (വീണെടം)
Song details
വർഷം: 1971
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ
വിശദവിവരങ്ങൾ: ഡെസർട്ട് കാമൽ
വിഡിയോ: ഗാനസ്നേഹി
Album: വിവാഹസമ്മാനം
- Film / album: വിവാഹസമ്മാനം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ