Malayalam lyrics
വാർ തിങ്കളേ വാർതിങ്കളേ മണിപ്പൂന്തിങ്കളേ മാനസവല്ലകിയിൽ ഒരു പല്ലവി നീ തന്നു നീലാംബരി നീ തന്നു ചന്ദന ചന്ദ്രികയായ് നീ വന്നൂ (വാർതിങ്കളേ...) ശിലകളെ അലിയിക്കും സ്നേഹം പോലെ ഹൃദയങ്ങൾ വിടർത്തും രാഗം പോലെ (2) തൂവെള്ളിക്കിണ്ണത്തിൽ പാൽ ചോറിൻ മധുരവുമായ് (2) ഭൂമിയെ സ്നേഹിക്കാൻ നീ വന്നു (വാർതിങ്കളേ...) നിശകളേ ഉറക്കാത്ത ദാഹം പോലെ നിറകുടം തരിക്കുന്ന പ്രേമം പോലെ (2) എന്നെന്നും പൊൻ മുകിലിൽ ചിറകേറി താരാട്ടി (2) എതെല്ലാം സങ്കല്പങ്ങൾ നീ തന്നൂ (വാർതിങ്കളേ...)
Song video
Song details
Music: ദർശൻ രാമൻ
Film/album: എഴുതാൻ മറന്ന കഥ
- Singer: കെ ജെ യേശുദാസ്
- Film / album: എഴുതാൻ മറന്ന കഥ
- Composer: ദർശൻ രാമൻ
- Lyricist: എസ് രമേശൻ നായർ