Malayalam lyrics
വന്ദേ മുകുന്ദ ഹരേ ജയശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാചർച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ പീലിത്തിളക്കവും കോലക്കുഴൽ പാട്ടും അമ്പാടിപ്പൈക്കളും എവിടെ ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ നെഞ്ചിലെൻ ആത്മപ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം
Song details
വർഷം: 2001
സംഗീതം: സുരേഷ് പീറ്റേഴ്‌സ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: നിഖിൽ
രാഗം: സാമന്തമലഹരി
അഭിനേതാക്കൾ: മധുപാൽ, മോഹൻലാൽ, മനോജ് കെ ജയൻ
വിശദവിവരങ്ങൾ: rejithbnair
Album: രാവണപ്രഭു
- Film / album: രാവണപ്രഭു
- Composer: സുരേഷ് പീറ്റേഴ്‌സ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി