Malayalam lyrics
വാഴാനുള്ളവൻ വാഴും താഴെ വീഴാനുള്ളവന്‍ വീഴും(2) അലംഘനീയം അനിര്‍വചനീയം അജ്ഞാത നിയമം വിധിവിഹിതം(2) അജ്ഞാത നിയമം വിധിവിഹിതം.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും .. വിണ്ണവര്‍ നായകനായാലും മണ്ണിലെയാചകനായാലും(2) വിധിയാം നീതിപതിയുടെ വിധികള്‍ വിടാതെ പിന്നില്‍ നടക്കുന്നു(2) ഒടുവില്‍ കല്‍പ്പന നടത്തുന്നു.. വാഴാനുള്ളവന്‍ വാഴും താഴെ വീഴാനുള്ളവന്‍ വീഴും വാഴാനുള്ളവന്‍ വാഴും വാനില്‍ മിന്നിയ താരകവും വളരൊളി വീശിയ വാര്‍മതിയും(2) വരേണ്ട ശാസനം വന്നാലപ്പോള്‍ പതിച്ചിടുന്നു കൂരിരുളില്‍(2) പതിച്ചിടുന്നു കൂരിരുളില്‍ (വാഴാനുള്ളവന്‍)
Song details
Music: എം എസ് വിശ്വനാഥൻ
Film/album: വീരാളിപ്പട്ട്
- Singer: കെ ജെ യേശുദാസ്
- Film / album: വീരാളിപ്പട്ട്
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പി ഭാസ്ക്കരൻ