Malayalam lyrics
വാസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവു കണ്ടു വരുമെന്നൊരു കിനാവ് കണ്ടു കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍ വാസന്തപഞ്ചമി നാളില്‍ ..... വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍ വരേണ്ടയാള്‍ മാത്രം ... വാസന്തപഞ്ചമി നാളില്‍ ..... ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില്‍ കേള്‍ക്കെ ചോരുമെന്‍ കണ്ണീരൊപ്പി ഓടി ചെല്ലും ഞാന്‍ വാസന്തപഞ്ചമി നാളില്‍ ..... വന്നവന്‍ മുട്ടി വിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ് വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍... ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല ആരുമാരും വന്നതില്ല ആരുമാരും അറിഞ്ഞതില്ല ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍ (വാസന്ത)
Song video
Song details
വർഷം: 1964
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
രാഗം: പഹാഡി
അഭിനേതാക്കൾ: പ്രേം നസീർ, വിജയ നിർമ്മല
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: ഗാനസ്നേഹി
കരോക്കെ: മനു
Album: ഭാർഗ്ഗവീ നിലയം
- Singer: എസ് ജാനകി
- Film / album: ഭാർഗ്ഗവീ നിലയം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ