Malayalam lyrics

ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന (2)
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
(ഉപാസന..)
സത്യം മയക്കുമരുന്നിന്റെ ചിറകിൽ
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ ഇല്ലാത്ത
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
സ്വപ്നം മരിക്കുമീ നാട്ടിൽ
സർഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ
മനുഷ്യാ ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി
(ഉപാസന..)
കാലം ശരശയ്യ തീർത്തു മയങ്ങുമീ
കാണാത്ത കുരുക്ഷേത്രഭൂവിൽ കലിയുഗം
കാണാത്ത കുരുക്ഷേത്രഭൂവിൽ
സോക്രട്ടീസുമാർ ധ്യാനിച്ചിരിക്കുമീ
സ്വർണ്ണസോപാനത്തിന്നരികിൽ
മനുഷ്യാ ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ വിഷപാത്രം
(ഉപാസന..)

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: എൽ പി ആർ വർമ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: പി ജയചന്ദ്രൻ

രാഗം: മോഹനം

ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ

അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി, ശങ്കരാടി, കെ പി എ സി ലളിത, ടി ആർ ഓമന, പങ്കജവല്ലി

വരികൾ: ജയശ്രീ, ജിജാ സുബ്രമണ്യൻ

Album: തൊട്ടാവാടി