Malayalam lyrics
ഉണര്‍ന്നെത്തിടും ഈ ഉഷസ്സാണു സത്യം എനിക്കെന്നുമാലംബമെന്‍ മണികണ്ഠന്‍ അകം നൊന്തു ഭക്തന്‍ വിളിക്കുന്ന നേരം അടുത്തെത്തിടുന്നോരു കാരുണ്യമൂര്‍ത്തി (ഉണര്‍ന്നെത്തിടും) തമസ്സില്‍ തഴയ്ക്കും കൊടുംകാട്ടിലൂടെ മനസ്സില്‍ തുടിയ്ക്കും പ്രകാശത്തിലൂടെ ശിരസ്സില്‍ കനക്കും മഹാമുദ്രയോടെ വരുന്നേന്‍ തൊഴുന്നേന്‍ ചിദാനന്ദമൂര്‍ത്തേ (ഉണര്‍ന്നെത്തിടും) ഒരിക്കല്‍ പ്രഭോ നിന്‍ നടയ്ക്കല്‍ തിരക്കില്‍ നമിക്കാന്‍ സ്മരിക്കാന്‍ കഴിഞ്ഞാലതാരും മറക്കില്ലുടുക്കിന്‍ ശ്രുതിക്കൊത്തു പാടി വരും വീണ്ടുമപ്പാദപദ്മങ്ങള്‍ തേടി (ഉണര്‍ന്നെത്തിടും)
Song video
Song details
Music: ഗംഗൈ അമരൻ
Film/album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
- Singer: കെ ജെ യേശുദാസ്
- Film / album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
- Composer: ഗംഗൈ അമരൻ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി