Malayalam lyrics
ഉണരുണരൂ ഉണ്ണിക്കണ്ണാ ശ്രീധരാ ഉണരുണരൂ ഉണ്ണിക്കണ്ണാ ... അരുണകിരണ പരിലാളിത ധരണീ.... അരുണകിരണ പരിലാളിത ധരണീ നവമണി ദീപികയേന്തീ കുസുമിത സുന്ദര വിഭാത രമണീ പൂക്കണി തന്‍ പ്രഭ ചിന്തീ ഉണരുണരൂ ഉണ്ണിക്കണ്ണാ .... കുനുകുന്തളം കോതി മണികുണ്ഡലം ചൂടി കണികണ്ടൂ മമഗാന മധുവുണ്ടു മണിവര്‍ണ്ണാ ഉണരുണരൂ ഉണ്ണിക്കണ്ണാ .... പല്ലവകോമള പാണികങ്കണ മംഗള നാദസമേതം നളിനവിലോചന വാങ്ങുക നീയെന്‍ തരളഹൃദയ നവനീതം ഉണരുണരൂ ഉണ്ണിക്കണ്ണാ ...
Song video
Song details
വർഷം: 1954
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ശാന്ത പി നായർ
രാഗം: ബിലഹരി
ഹിന്ദുസ്ഥാനി രാഗം: അലാഹിയ ബിലാവൽ, ദേശാക്ഷി
വർഗ്ഗീകരണം: കൃഷ്ണ ഭക്തിഗാനങ്ങൾ
വരികൾ: ശ്രീദേവി
Album: നീലക്കുയിൽ
- Singer: ശാന്ത പി നായർ
- Film / album: നീലക്കുയിൽ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ