Malayalam lyrics
ഉദയശ്രീപദം പോലാം ഒരു തുള്ളിവെളിച്ചത്തിൽ ഉണരുക നീ ദേവീ ഉണരുണര് ചാന്തു ചന്ദനമഞ്ജനവും മഞ്ഞൾ കുങ്കുമവും ചാർത്തി മന്ദസ്മിതം തൂകി നീയെഴുന്നള്ള് ചെത്തി ചെന്താർ ചെമ്പരത്തി കോർത്ത പൂമാല ചാർത്തി നീയീ നടക്കാവിൽ എഴുന്നള്ള് ഒരു ദുഃഖത്തിരിനാളം നെഞ്ചിലെരിയുമ്പോൾ ചിരിയുടെ നിലാവു പെയ്തെഴുന്നള്ള് ഉതിരത്തിൽ കുളിച്ചുള്ളോരുടവാളേന്തി ഉഗ്രരൂപിണിയായ ദുർഗ്ഗേ നീയെഴുന്നള്ള് തുടുമിന്നൽച്ചാട്ടവാറടിയേറ്റു കുതി കൊള്ളും തരംഗങ്ങൾ വലിക്കുന്ന തേരിലെഴുന്നള്ള് പ്രതികാരസ്വരൂപിണീ നീയെഴുന്നള്ള് പ്രപഞ്ചം കൈകൂപ്പി നിന്നെ പ്രണമിക്കുന്നു
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്