Malayalam lyrics
ആ.... ഉദയസംഗീതധാരാ... ഉഷകാല നിര്‍മ്മാല്യപൂജ ഉദയസംഗീതധാരാ അരുണസൗവര്‍ണ്ണ ജ്വാല വിളങ്ങും പ്രകൃതി പ്രണാമം പ്രദീപികേ ഉദയസംഗീതധാരാ... മന്വന്തരങ്ങള്‍ മദാലസമാക്കി നിന്റെ താരുണ്യം ജന്മാന്തരങ്ങള്‍ കുലച്ചൂ നിന്നില്‍ സമ്മോഹനാസ്ത്രങ്ങൾ കണ്വാശ്രമങ്ങളിൽ വൃന്ദാവനങ്ങളിൽ സംഗമിച്ചുറങ്ങീ നീ -അന്നു നിന്റെ വികാരങ്ങള്‍ ഗീതമായി അംഗുലീവിഭ്രമം താളമായീ അന്ത:രംഗം നവ്യഭാവമേകീ നിന്‍ പദചലനം നൃത്തമായീ ഉദയസംഗീതധാരാ... ദര്‍ശന സായൂജ്യം നേടുവാന്‍ നിന്റെ സ്പര്‍ശന സൗഭാഗ്യം തേടുവാൻ നിന്റെ ശ്രീകോവിലില്‍ തിരുനടയില്‍ നാദമംഗല്യ സൂക്തങ്ങള്‍ വിരിയട്ടെ ഉദയസംഗീതധാരാ ഉഷകാല നിര്‍മ്മാല്യ പൂജ ഉദയസംഗീതധാരാ...
Song details
Music: ആലപ്പി രംഗനാഥ്
Film/album: പ്രിയസഖിയ്ക്കൊരു ലേഖനം
- Singer: കെ ജെ യേശുദാസ്
- Film / album: പ്രിയസഖിയ്ക്കൊരു ലേഖനം
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്