Malayalam lyrics
തൂവെണ്ണിലാവോ പുതുപൂന്തേൻ കിനാവോ ഋതുകന്യകയോ വനദേവതയോ ഈ സ്നേഹസാഗരമോ ആരേകി പ്രാണനിൽ അനുരാഗഗീതം (തൂവെണ്ണിലാവോ) കാണാൻ വിതുമ്മി നിന്നൂ തേൻ നിലവും നീലാമ്പലും (കാണാൻ) കണ്ണോടു കണ്ണിടയുമ്പൊളോ മധുബിന്ദു വീണലിഞ്ഞൂ പൂവിന്റെ നെഞ്ചിലും കണ്ടൂ ആനന്ദമാധവം (തൂവെണ്ണിലാവോ) സീമന്തരേഖ തെളിയും ഈ സിന്ദൂരസന്ധ്യയിൽ (സീമന്ത) നുരയുന്നൊരീ മധുപാത്രമായ് ഹൃദയം തുളുമ്പി നിൽക്കുമ്പോൾ ആശംസ മാത്രമേകാം ഞാൻ വേറെന്തു നൽകുവാൻ (തൂവെണ്ണിലാവോ)
Song video
Song details
Music: ജോൺസൺ
Film/album: ചെറിയ ലോകവും വലിയ മനുഷ്യരും
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: ചെറിയ ലോകവും വലിയ മനുഷ്യരും
- Composer: ജോൺസൺ
- Lyricist: കൈതപ്രം