Malayalam lyrics
ആ..ആ.ആ.ആ തുഷാരമുരുകും താഴ്വരയിൽ പ്രസൂനമുതിരും മേഖലയിൽ പറന്നിറങ്ങും കിളിയോ നീ ഒഴുകി വരും സുരനദിയോ ആ..ആ..ആ (തുഷാര...) അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരം ആ...ആ.ആ. അനന്ത നീലിമ പൊതിയും വാനം നമുക്കൊരുക്കിയ കൂടാരം ഇവിടെ പണ്ടും താമരയിലയിൽ (2) പ്രേമലേഖനം വിരിഞ്ഞു നീയും ഞാനും ഇന്നതിനർഥമറിഞ്ഞു (തുഷാര...) നിതാന്ത കാന്തികൾ തഴുകും തീരം നമുക്കൊരുക്കിയ സങ്കേതം ആ..ആ.ആ നിതാന്ത കാന്തികൾ തഴുകും തീരം നമുക്കൊരുക്കിയ സങ്കേതം ഇവിടെ പണ്ടും പാവനമാകും (2) ഗാന്ധർവങ്ങൾ നടന്നു നീയും ഞാനും (2) ഇന്നാ ബന്ധമറിഞ്ഞു (തുഷാരമുരുകും...)
Song video
Song details
Music: രഘു കുമാർ
Raaga: മധ്യമാവതി
Film/album: വീണ്ടും ലിസ
- Singer: കെ ജെ യേശുദാസ്
- Film / album: വീണ്ടും ലിസ
- Composer: രഘു കുമാർ
- Lyricist: പൂവച്ചൽ ഖാദർ