Malayalam lyrics
തുഷാരബിന്ദുവേന്തും നീലത്താമരയെന്ന പോൽ കണ്ടു ഞാനെൻ ആത്മാവിൽ കണ്മണി നിന്നെ ഇന്നലെ (തുഷാര..) നിന്റെ നീലക്കടക്കണ്ണിൽ നീന്തും ശോണിമ കാണ്മൂ ഞാൻ (2) തുളുമ്പും മാറിലെ പ്രേമത്തുടി താളങ്ങൾ കേൾപ്പൂ ഞാൻ തുടിതാളങ്ങൾ കേൾപ്പൂ ഞാൻ തുടിതാളങ്ങൾ കേൾപ്പൂ ഞാൻ ആ..ആ...ആ.....(തുഷാര..) മേഘഗീതം കേട്ടുണരും അഴകിൻ പൊൻ കടമ്പാണു നീ (2) ശ്രീല സൗഭഗം ചിന്നും ദേവകുമാരികയാണു നീ ദേവകുമാരികയാണു നീ ദേവകുമാരികയാണു നീ ആ..ആ....ആ... (തുഷാര..)
Song video
Song details
Music: ജി ദേവരാജൻ
Film/album: അശോകന്റെ അശ്വതിക്കുട്ടിക്ക്
- Singer: കെ ജെ യേശുദാസ്
- Film / album: അശോകന്റെ അശ്വതിക്കുട്ടിക്ക്
- Composer: ജി ദേവരാജൻ
- Lyricist: തകഴി ശങ്കരനാരായണൻ