Malayalam lyrics
തളിര് മുന്തിരി വള്ളിക്കുടിലില്‍ കുളിര് മഞ്ഞു പുതപ്പിന്നുള്ളില് (2) ഒരുമിച്ചൊരു നിമിഷം ഒരു നിമിഷം നുകരൂ.. നുകരൂ... ഒരു പൂവിന് ഹൃദയത്തുടു രാഗം ഒരു പൂവിന് ഹൃദയത്തുടു രാഗം പാട്ടുകള്‍ തന് പാട്ടും പാടി വരും ഈ ഗിത്താറിന് തന്തികള്‍ തഴുകി തഴുകി (2) കേള്‍ക്കാത്തൊരു രാഗം കേള്‍ക്കുന്നില്ലേ ഇനി രാപ്പകലുകള്‍ അതേറ്റു പാടുകില്ലേ രാപ്പകലുകള്‍ ഏറ്റു പാടുകില്ലേ (തളിര്...) താഴ്വരയൊരു തങ്ക താലം പോലെ ഈ താലത്തില്‍ നിറയെ പൂക്കള്‍ കനികള്‍ (2) ഈ പൂക്കളിലൊന്നു നിനക്കുമാത്രം ഈ ആപ്പിളിൻ തേന്‍ കനി നിനക്കുമാത്രം ആപ്പിള്‍ തേന്‍ കനി നിനക്കുമാത്രം (തളിര്...) ------------------------------------------------------------------
Song video
Song details
Music: ജോൺസൺ
Film/album: ഇസബെല്ല
- Singer: എസ് ജാനകി
- Film / album: ഇസബെല്ല
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്