Malayalam lyrics
ഓം തത് സത് ത്രിപുരസുന്ദരി ദര്‍ശനലഹരി തൃഭുവന സൌന്ദര്യ ലഹരി ലഹരി ആദികാരണകാരണി അദ്വൈതമന്ത്രവിഹാരിണീ ആനന്ദ നന്ദന വാസിനി അംബികേ ജഗദംബികേ തൃപുരസുന്ദരീ.... മാനസസാരസ മദ്ധ്യവിലാസിനി വാണീമണീ വരവര്‍ണ്ണീനി മാനസസാരസ മദ്ധ്യവിലാസിനി വാണീമണീ വരവര്‍ണ്ണീനി ജ്ഞാന ക്ഷീരാര്‍ണ്ണവ നവമോഹിനി വീണാപുസ്തക ധാരിണീ -മണി വീണാപുസ്തകധാരിണീ ത്രിപുരസുന്ദരീ.... കമലാകാന്തവിനോദിനി കരുണാശാലിനി വിഷ്ണുവിമോഹിനീ അണ്ഡചരാചര ജനനീ വൈകുണ്ഠ നിവാസിനി ശ്രീരമണീ ത്രിപുരസുന്ദരീ.... ത്രിപുരാന്തക വര സുന്ദരീ ഹിമഗിരിനന്ദിനീ ഗൌരീമനോഹരീ ശാതോദരീ മാഹേശ്വരീ ശങ്കരി ഓംകാരസ്വരരൂപിണീ ഓംകാരസ്വരരൂപിണി തൃപുരസുന്ദരി.... വിശ്വേശരിനിന്‍ കനക കളേബര ദര്‍ശനമേ പരമാനന്ദം... നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുന്‍പില്‍ ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം
Song video
Song details
വർഷം: 1977
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്
രാഗം: രാഗമാലിക (കാനഡ, സരസ്വതി, ദേവഗാന്ധാരി, ഗൌരിമനോഹരി, ജോൺപുരി, ശ്രീരാഗം)
വിശദവിവരങ്ങൾ: Shrijit Nair
വിഡിയോ: agnidath9745
Album: ജഗദ്ഗുരു ആദിശങ്കരൻ
- Singer: കെ ജെ യേശുദാസ്
- Film / album: ജഗദ്ഗുരു ആദിശങ്കരൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ