Malayalam lyrics
തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി അമ്മതന്‍ നീലച്ച കണ്ണുകളും അച്ചന്റെ നേര്‍ത്തുള്ള ചുണ്ടുകളും ആരെയും കൊതിപ്പിക്കും പുഞ്ചിരിയും ആര്‍ക്കുവേണം ഇവനെയാര്‍ക്കുവേണം ആര്ക്കുവേണം ഇവനെയാര്‍ക്കുവേണം ചിരിച്ചാല്‍ മുത്തുവീഴും ചിരിക്കുടുക്കേ ഒന്നു ചിരിക്കൂ നീയെന്റെ മനം കുളിര്‍ക്കെ അമ്മയോ ഓടിവന്നുമ്മ വയ്ക്കും അച്ഛന്‍... അച്ഛന്‍ മരം പോല്‍ നോക്കിനില്‍ക്കും മുട്ടുകുത്തി അടുത്തുനീ കൈനീട്ടി ഒക്കത്തു കയറാന്‍ കരയുമ്പോള്‍ കല്ലൊത്ത കരള്‍ പോലും ഇളകില്ലേ നിന്നെ കയ്യെത്തിപ്പിടിക്കാന്‍ നോക്കില്ലേ?
Song video
Song details
വർഷം: 1975
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ആലപ്പി ജയശ്രീ
വർഗ്ഗീകരണം: കുട്ടികളുടെ
അഭിനേതാക്കൾ: വിൻസന്റ്
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: തനൂജ
Album: മറ്റൊരു സീത
- Singer: ആലപ്പി ജയശ്രീ
- Film / album: മറ്റൊരു സീത
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ