Malayalam lyrics
തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം നിന്‍ ശ്രീലക മംഗല സോപാനം സുമേരു സമാന ഹിരണ്മയ ഗോപുര വാതില്‍ തുറന്നൂ മുന്നില്‍ തേടി തേടിയണഞ്ഞു ഞാന്‍ ഗന്ധര്‍വ ഗായകര്‍ പാടുമീ സോപാനം യോഗ നിദ്രാലീനവിലോചനം അഞ്ജന ശോഭനം എന്തേ വിടരാത്തൂ ബോധനിലാവിന്‍ അലകളില്‍ ആമ്പല്‍ പൂ പോലോര്‍മ്മകള്‍ ഉണരാത്തൂ ഇന്നുണരാത്തൂ തേടി തേടിയണഞ്ഞു ഞാന്‍ നൂപുര ശ്രീരാഗ വിമോഹനം സുസ്വരമാധുരി പെയ്യും മഴമുകിലായ് നിന്‍ തിരു മുന്‍പില്‍ ഒരു ഹൃദയത്തിന്‍ കണ്ണീര്‍മുത്തുകള്‍ ചിതറുന്നൂ ഞാന്‍ ചിതറുന്നൂ
Song video
Song details
Music: വി ദക്ഷിണാമൂർത്തി
Raaga: ആഭോഗി
Film/album: ഇടനാഴിയിൽ ഒരു കാലൊച്ച
- Singer: കെ ജെ യേശുദാസ്
- Film / album: ഇടനാഴിയിൽ ഒരു കാലൊച്ച
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഒ എൻ വി കുറുപ്പ്