Malayalam lyrics
താനേ പൂത്ത വാനം രാഗം പെയ്യവേ താളം നെഞ്ചിലൂറും ഭൂമിക്കുത്സവം റോസാ ഐ ലവ് യൂ റോസാ ഐ നീഡ് യൂ റോസാ ഐ അഡോർ യൂ എൻ പകൽ സ്വപ്നക്കിളീ ഈ തണുപ്പു തന്നുടുപ്പണിഞ്ഞ വാസരം നിന്റെ മെയ്യിൽ ചൂടി ചാർത്തിയുല്ലസിക്കവേ ഒരു ചുംബനം പരിരംഭണം കൊതിച്ചു നിൽക്കും കളിത്തോഴനിൽ കനിയുമോ നീ ഉരുകുമോ നീ ഒരിക്കൽ മാത്രം (താനേ പൂത്ത.. ഈ നനഞ്ഞ മണ്ണണിഞ്ഞ ഗന്ധമോമനേ ജീവനിൽ നിറച്ചു നിന്നെ വാഴ്ത്തിടട്ടെ ഞാൻ നവവസന്തം മധുപ്രപഞ്ചം നമുക്കു വേണ്ടി വിരുന്നു വരും അതിൻ നാന്ദിയീ പനിനീർമഴ
Song details
Music: ജെറി അമൽദേവ്
Film/album: റോസ ഐ ലവ് യു
- Singer: ഉണ്ണി മേനോൻ
- Film / album: റോസ ഐ ലവ് യു
- Composer: ജെറി അമൽദേവ്
- Lyricist: ശ്രീകുമാരൻ തമ്പി