Malayalam lyrics
താമരയിലയിലെ നീർമണി പോലെ തരളം ജീവിതമതിതരളം എങ്കിലുമാ നീർമണിയിലും സൂര്യനൊരു ബിന്ദുവായ് ചിരിക്കുന്നു സൗവർണ്ണ ബിന്ദുവായ് ചിരിക്കുന്നു ഈശ്വരനെവിടെ ചോദിപ്പൂ ഞാൻ ഈ വഴിയലഞ്ഞു ഞാൻ അവന്റെ കുരിശും പുല്ലാങ്കുഴലും ഞാനായിരുന്നല്ലോ ഈ ഞാനായിരുന്നല്ലോ ഏഴു സ്വരങ്ങളിലേഴു നിറങ്ങളിൽ എങ്ങനെ പകരുന്നൂ ഞാനാകുന്നൊരിതിഹാസത്തിൻ നാനാഭാവങ്ങൾ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്