Malayalam lyrics
സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ... പുഷ്പിത വനഹൃദയങ്ങളിലൂടെ സ്വപ്നഹംസ രഥമേറി (പുഷ്പിത) കലയുടെ ഹിമാവാഹിനികള്‍ നിന്നെ കാണാനലയുകയല്ലോ കാണാനലയുകയല്ലോ (സ്വരരാഗ) നിത്യ വസന്തം ...നര്‍ത്തനമാടും ... നിന്‍ തിരു സന്നിധിയില്‍ ... വിശ്വ സൌന്ദര്യം ...വീണമീട്ടുമീ... വിളക്കുമാടപ്പടവില്‍ ... നിത്യ വസന്തം നര്‍ത്തനമാടും നിന്‍ തിരു സന്നിധിയില്‍ വിശ്വ സൌന്ദര്യം വീണമീട്ടുമീ വിളക്കുമാടപ്പടവില്‍ ആത്മ ഗീതാഞ്ജലിയുമായ് നില്‍ക്കുമൊ- രന്ധഗായകനല്ലോ ഞാന്‍ അന്ധ ഗായകനല്ലോ ഞാന്‍ സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ ...നിന്‍ സ്വര്‍ണ്ണ സിംഹാസനമെവിടെ...
Song video
Song details
വർഷം: 1965
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ഹിന്ദു ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി
വിശദവിവരങ്ങൾ: Latha Nair (Malayalam Lyrics)
വിഡിയോ: ജയലക്ഷ്മി രവി
Album: കാവ്യമേള
- Singer: കെ ജെ യേശുദാസ്
- Film / album: കാവ്യമേള
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ