Malayalam lyrics
സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ? (2) നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ (2) നിശ്ചലം ശൂന്യമീ ലോകം (സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..) ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ലാ സൗന്ദര്യ സങ്കല്‍പ ശില്‍പ്പങ്ങളില്ലാ സൗഗന്ധിക പൂക്കളില്ല (സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..) ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വ രാജാങ്കണത്തില്‍ മാനത്തു തീർത്തൊരു ? ഗന്ധര്‍വ്വരാജാങ്കണത്തില്‍ ചന്ദ്രിക പൊന്‍ താഴിക കുടം ചാർത്തുന്ന ഗന്ധര്‍വ്വ രാജാങ്കണത്തില്‍ (ചന്ദ്രിക..) അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ നിങ്ങള്‍ (2) സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ (സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..) ഞാനറിയാതെന്റെ മാനസജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍ ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങള്‍ ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര (2) [അങ്ങനെയല്ല]..വര്‍ണ്ണങ്ങളാലെത്ര വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു വർണ്ണവിതാനങ്ങൾ നിങ്ങള്‍ (2) (സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ..)
Song video
Song details
വർഷം: 1965
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, പി ലീല
രാഗം: രാഗമാലിക (ഷഹാന, ഷണ്മുഖപ്രിയ, കല്യാണി)
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
Album: കാവ്യമേള
- Singer: കെ ജെ യേശുദാസ്
- Singer: പി ലീല
- Film / album: കാവ്യമേള
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ