Malayalam lyrics
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ? (2) നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ല സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല സൗഗന്ധിക പൂക്കളില്ല (സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ..) ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വ രാജങ്കണത്തില്‍ ചന്ദ്രികപ്പൊന്‍ താഴികക്കുടം ചാര്‍ത്തുന്ന ഗന്ധര്‍വ്വ രാജങ്കണത്തില്‍ അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ ഞാനറിയാതെന്റെ മാനസജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍ ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങള്‍ ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ (2)
Song details
വർഷം: 1965
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: ഗോമതി, കോറസ്
അഭിനേതാക്കൾ: പ്രേം നസീർ, അടൂർ ഭാസി, Muthukulam Raghavanpillai
വിശദവിവരങ്ങൾ: Vamadevan Suggested Adding this song VENU
കരോക്കെ: മനു
Album: കാവ്യമേള
- Singer: ഗോമതി
- Singer: കോറസ്
- Film / album: കാവ്യമേള
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ