Malayalam lyrics
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം.. ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍.. പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും തിരയുടെ സ്വന്തമെന്നോ.. മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍ മാനത്തിന്‍ സ്വന്തമെന്നോ.. പൂവിനു വണ്ടു സ്വന്തമോ.. കാടിനു കാറ്റു സ്വന്തമോ.. എനിയ്ക്കു നീ സ്വന്തമോ ഓമനേ നിനക്കു ഞാന്‍ സ്വന്തമോ.. വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി അധരത്തിന്‍ സ്വന്തമെന്നോ.. കരള്‍ പുകഞ്ഞാലൂറും കണ്ണുനീര്‍മുത്തുകള്‍ കണ്ണിന്റെ സ്വന്തമെന്നോ.. കാണിയ്ക്കു കണി സ്വന്തമോ തോണിയ്ക്കു വേണി സ്വന്തമോ.. എനിയ്ക്കു നീ സ്വന്തമോ ഓമനേ നിനക്കു ഞാന്‍ സ്വന്തമോ..
Song video
Song details
വർഷം: 1976
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: ധേനുക
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: പ്രിയദൻ ചോലക്കര
Album: മോഹിനിയാട്ടം
- Singer: കെ ജെ യേശുദാസ്
- Film / album: മോഹിനിയാട്ടം
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി