Malayalam lyrics
സ്വർഗ്ഗത്തിൻ നന്ദിനിമാരെ പോരൂ നക്ഷത്ര സുന്ദരിമാരേ നീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കും ആകാശമരുഭൂവിലൂടെ ചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറി എങ്ങോട്ടു പോകുന്നു നിങ്ങൾ സ്വർഗ്ഗത്തിൻ നന്ദിനിമാരേ പോരൂ നക്ഷത്രസുന്ദരിമാരേ നീലപ്പനം കുടകൾ നീളെ നിവർത്തി നിൽക്കും ആകാശമരുഭൂവിലൂടെ ചെമ്മുകിൽ നിരയാകും ഒട്ടകപ്പുറത്തേറി എങ്ങോട്ടു പോകുന്നു നിങ്ങൾ ആരുടെയന്തഃപ്പുരറാണിമാരാണു നിങ്ങൾ ആയിരത്തൊന്നു രാവിൻ പൂക്കൾ പാതിരാ വിരുന്നിനെൻ പന്തലിൽ വന്നിരുന്നു പാടാത്ത പാട്ടൊന്നു പാടൂ മൂവന്തി മയങ്ങുന്ന മുന്തിരിത്തോപ്പുകളെ മൂവുരു വലം വെച്ചു പോരൂ പാനപാത്രങ്ങൾ നീട്ടി പാദസരങ്ങൾ ചാർത്തി പാടുവാൻ ആടുവാൻ പോരൂ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്