Malayalam lyrics
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ വിടുരുന്നേതോ ഋതുഭാവങ്ങൾ(2) നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം (സ്വർഗ്ഗങ്ങൾ ) ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ (2) ഓണവില്ല് മീട്ടാൻ മീനത്തുമ്പീ നീവാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വർഗ്ഗങ്ങൾ ) വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം (2) കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം നിൻ പ്രിയമാനസമിന്നനുരാഗത്തിന് പൂന്തളിരായ് (സ്വർഗ്ഗങ്ങൾ )
Song video
Song details
Music: ജോൺസൺ
Raaga: ശുദ്ധധന്യാസി
Film/album: മാളൂട്ടി
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: മാളൂട്ടി
- Composer: ജോൺസൺ
- Lyricist: പഴവിള രമേശൻ