Malayalam lyrics

ശിശിരമേ നീ ഇതിലേ വാ
ശിശിരമേ നീ ഇതിലേ വാ
ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അണഞ്ഞ പൈതൽ നീ വരൂ മെല്ലെ
ശിശിരമേ നീ ഇതിലേ വാ
വാനവനിയിൽ വിടർന്നു മണ്ണിൽ
കാന്തി വീശും കിരണമേ
എന്റെ കുടിലും തേടിയൊരു നാൾ
പൂനിലാവിൻ പുടവ ചാർത്തി
ആ.....
എന്റെ കുടിലും തേടിയൊരു നാൾ
പൂനിലാവിൻ പുടവ ചാർത്തി
അണയുകില്ലേ ഇരുൾ നീക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ
ശിശിരമേ നീ ഇതിലേ വാ
രാഗനദിയിൽ രമിച്ചു നീന്തും
ഹംസമേ നീ ചിറകു നീർത്തി
എന്റെ മിഴിനീർ മാലയണിയാൻ
പ്രേമമാകും കോവിലണയാൻ
വരുവതെന്നെൻ കഥ കേൾക്കുവാൻ
ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ
ശിശിരമേ നീ ഇതിലേ വാ
ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അണഞ്ഞ പൈതൽ നീ വരൂ മെല്ലെ
ശിശിരമേ നീ ഇതിലേ വാ

Song video

Watch on YouTube

Song details

Music: ശ്യാം

Film/album: പട്ടണപ്രവേശം