Malayalam lyrics
ശബരിഗിരീശാ ശ്രീമണികണ്ഠാ ശരണം താവകചരണം ശരണംവിളിയുമായ് മലകയറുമീ അഗതികള്‍ക്കഭയം നീയേ അയ്യപ്പാ സ്വാമീ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ മണ്ഡലവൃതവുമായ് ഇരുമുടിക്കെട്ടുമായ് അമ്പലനട തേടി വരുമ്പോള്‍ കല്ലുകളെല്ലാം പൊന്നാക്കി - നീ മുള്ളുകളെല്ലാം മലരാക്കി എരുമേലിപ്പേട്ട ശരണംപൊന്നയ്യപ്പാ വാവരുസ്വാമി ശരണംപൊന്നയ്യപ്പാ കല്ലിടുംകുന്നേ ശരണംപൊന്നയ്യപ്പാ കരിമലകേറ്റം ശരണംപൊന്നയ്യപ്പാ (ശബരിഗിരീശാ) നെഞ്ചിലെ തുടികൊട്ടി നെയ്യിലെന്നഴല്‍മുക്കി കര്‍പ്പൂരമണമേറ്റു വരുമ്പോള്‍ അഭിഷേകങ്ങള്‍ കൊള്ളേണം - ഈ അല്ലലിന്‍ ഭാരം തീര്‍ക്കേണം പമ്പാസ്നാനം ശരണംപൊന്നയ്യപ്പാ ശരംകുത്തിയാലേ ശരണംപൊന്നയ്യപ്പാ പതിനെട്ടാംപടിയേ ശരണംപൊന്നയ്യപ്പാ മകരവിളക്കേ ശരണംപൊന്നയ്യപ്പാ (ശബരിഗിരീശാ)
Song video
Song details
വർഷം: 1982
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: ശ്രീ അയ്യപ്പനും വാവരും
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രീ അയ്യപ്പനും വാവരും
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ