Malayalam lyrics
ശാന്തയാം ശ്യാമയാം യാമിനീ യാമിനീ നീയെൻ സാന്ത്വനമധുരമാം സംഗീതം സംഗീതം നിന്റെ താന്തതരള സ്വരജപമണികൾ തഴുകിയിരിക്കാം ഞാൻ, തഴുകിയിരിക്കാം ഞാൻ (ശാന്തയാം) എരിഞ്ഞടങ്ങിയൊരെൻ സൂര്യനിൽ നിന്നും അടർന്ന കിരണം ഞാൻ (എരിഞ്ഞ്) എന്റെ സൂര്യനിലേക്കു മടങ്ങാൻ ഉഴറും കിരണം ഞാൻ... ചരമസാഗരസീമയിൽ നിന്നും ഉദയാദ്രിയിലേക്കെത്ര ദൂരം പറയൂ... പറയൂ... പറയൂ... (ശാന്തയാം)
Song details
Music: ഔസേപ്പച്ചൻ
Film/album: ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ
- Singer: കെ ജെ യേശുദാസ്
- Film / album: ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്