Malayalam lyrics

സലാം സലാം സ്വാമി സലാം സലാം (3)
സലാം സലാം സാമി ഹര ഹരോ ഹര
ബലേ ബലേ ഭായി ഹര ഹരോ ഹര
ആട്ടപ്പൂരമായീ ഇതൊരങ്കണപ്പൂരമായി (2)
ഇതൊരമിട്ടു പൊട്ടിച്ചു പടയ്ക്കു പോകണ തീരാപ്പൂരമായ് (2)
ഗജരാജൻ കരിവീരൻ ഹോയ് നാട്ടിലുത്സവം ഹരേ ഓം
(സലാം സലാം ....)
ചെമ്പെടുക്കണ കൊമ്പാ പല വമ്പെടുക്കുന്ന വമ്പാ
തുമ്പി കൊണ്ടൊരു കൊമ്പൊടിക്കട കൂത്താടി (2)
തമ്പേറിൻ കൈത്താളം വാനോളം
പെണ്ണേ നിൻ തെയ്യാട്ടം തീയാട്ടം
കൊടി പറ പറത്തണം കടൽ തിരയടിക്കണം
ഇനി അളവെടുക്കണം അതിൽ കുടുകുടുക്കണം
പരിസനിപധനി പമരി സനി സനി പത നിമപ മപനി മപനി
(സലാം സലാം ...)
തേരൊരുക്കടീ പെണ്ണേ മഴക്കാറ്റടിയ്ക്കടീ മൈനേ
ചേങ്ങിലയ്ക്കൊരു പൊട്ടു കുത്തണ ചാമുണ്ഡീ (2)
വാളുണ്ടേ വീശണ്ടേ വായ്ത്താരി
ഹേയ് ആളുണ്ടേ കോലുണ്ടേ കാക്കാത്തീ
ഇനി ഇവിടെ ഉത്സവം മനസ്സിലരിയ മത്സരം
ഏയ് മഴയിൽ മിന്നലിൻ മലർ കൊലുസ്സു ചിൽ ചിലം
പരിസനിപധനി പമരി സനി സനി പത നിമപ മപനി മപനി
(സലാം സലാം ...)

Song details

വർഷം: 2005

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: അഫ്‌സൽ, കെ കെ നിഷാദ്, ഗംഗാ സിത്തരാസു

അഭിനേതാക്കൾ: ജയറാം, സലിം കുമാർ, ഹരിശ്രീ അശോകൻ

വിശദവിവരങ്ങൾ: വിപിൻ നായർ

വിഡിയോ: സുരേഷ് കൊയിലോത്ത്

Album: സർക്കാർ ദാദ