Malayalam lyrics
സാഗരമേ നിനക്കെത്ര ഭാവം ശാന്തം അശാന്തം രൗദ്രം സാഗരമേ നിനക്കെത്ര ഭാവം കരയുന്ന പൈതലെപ്പാടിയുറക്കുന്ന കനിവാർന്നൊരമ്മയെ പോലെ പകലിന്റെ രാഗവും രാവിന്റെ രക്തവും കവരുന്ന യക്ഷിയെപ്പോലെ (സാഗരമേ...) എരിയുന്ന സന്ധ്യയെ സ്നേഹം തുടിക്കുന്ന കരതാരാൽ തഴുകുന്നു നീ അരുമയായാനന്ദനർത്തനമാടുന്നൊ രഴകിന്റെ ദൂതിക നീ (സാഗരമേ...) --------------------------------------------------------
Song details
Music: കെ രാഘവൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: കെ രാഘവൻ
- Lyricist: ഒ എൻ വി കുറുപ്പ്