Malayalam lyrics
പൂവല്ലാ പൂവമ്പല്ലാ പൂർണ്ണേന്ദുനിലാക്കതിരല്ലാ കഞ്ജബാണന്നിഷ്ടശരങ്ങളീ അഞ്ജനനയനങ്ങൾ നിൻ നീലാഞ്ജനനയനങ്ങൾ ഉഗ്രതപസ്സിൻ ഹിമശിഖരങ്ങളും ഇക്കണ്മുനയേറ്റലിയുകയില്ലേ താപസഹൃദയവുമുലയും വെറുമൊരു താമരമുകുളം പോലെ മദഭരലാസ്യവിലാസത്താലൊരു മായാപിഞ്ചികയായ് മാറും മർത്ത്യ മനസ്സിൻ മദനസുമങ്ങൾ തൊട്ടു വിടർത്തുമുഷസ്സല്ലേ ഏതൊരു ഹൃദയവുമീ മധുവർഷം തേടും ചാതകമാവില്ലേ കുളിരെഴുമഗ്നിജ്ജ്വാലകളായ് നീ ആളിപ്പടരുമൊരാത്മാവിൽ നീയൊരു തീയായ് കുളിരായ് പടരും
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്