Malayalam lyrics

പൂവിതൾ തൂവൽ തുമ്പാലേ...
പൂവിതൾ തൂവൽ തുമ്പാലേ
മാനസ ശ്രീലകവാതിലിൽ നീയുരുമ്മി..
തൂവിയ പൂമ്പൊടിയും
പൂന്തേനും പുരണ്ടൊരീ
ജീവിതം അമൃതിലും മധുരം മധുരം...
ഏകാന്തമാം....
ഏകാന്തമാം നിൻ നിമിഷങ്ങളിൽ
പ്രേമമൂകത മുഴക്കും വാചാലഭാവം
പടരാൻ കൊതിക്കും അരിമുല്ലയായ്...
പടരാൻ കൊതിക്കും അരിമുല്ലയായ്
പരതുന്നെന്നേ തളിരായ് മലരായ്
പരതുന്നെന്നേ തളിരായ് മലരായ്..
തളിരായ്....... മലരായ്.........
(പൂവിതൾ തൂവൽ)
പൂന്തേൻതരിയോ...
പൂന്തേൻതരിയോ ഞാ‍ലിപ്പഴമോ
തൂവാതെ തൂവും കണ്ണീർക്കണമോ
ഉതിരാതെ ഉതിരും നിർമ്മാല്യമായ്...
ഉതിരാതെ ഉതിരും നിർമ്മാല്യമായ്
വിളറുമോ..... തളരുമോ....
വിരിയാതെ വാടുമോ....
വിരിയാ‍തെ വാടുമോ....
(പൂവിതൾ തൂവൽ)
.

Song video

Watch on YouTube

Song details

Music: ജി ദേവരാജൻ

Raaga: ബിഹാഗ്

Film/album: ഉത്സവപിറ്റേന്ന്