Malayalam lyrics
പൂവാലൻ കിളി പൂവാലൻ കിളി പൂവു നുള്ളാൻ പോരണോ പുന്ന പൂത്ത കടവിലേയ്ക്കെൻ തോണിയേറി പോരുണോ പൂവാലൻ കിളി പൂഹോയ് പൂ പൂ ഹോയ് ചീനവലക്കമ്പികളിൽ ചിറകുണക്കും മൈനേ മൈനേ മൈനേ മൈനേ അക്കരെത്തോപ്പിൽ പണ്ടു ഞാൻ നട്ടൊരു ചക്കരമാന്തൈയ്യു പൂത്തല്ലോ പൂത്തല്ലോ പൂവരശിൻ കൊമ്പുകളിൽ ഊഞ്ഞാലാടും തത്തേ തത്തേ തത്തേ തത്തേ അക്കരെയക്കരെ മാരൻ വരുന്നൊരു മാന്തളിർ മഞ്ചലു കാണണ്ടേ കാണണ്ടേ പൂവിശറി വീശി വീശി നൃത്തമാടും തുമ്പീ തുമ്പീ തുമ്പീ തുമ്പീ ചന്ദനമുല്ലകൾ മാരന്നു തുന്നിയ കിന്നരിക്കുപ്പായം കാണണ്ടേ കാണണ്ടേ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്