Malayalam lyrics
പുത്തന്‍ തലമുറകള്‍ വയര്‍കത്തും തലമുറകള്‍ നാടിന്‍ നാറിയ മുഖമൊന്നു മാറ്റാന്‍ പോരിനിറങ്ങിയവര്‍ സ്വയം മാറും തലമുറകള്‍ പുത്തന്‍ തലമുറകള്‍ വയര്‍കത്തും തലമുറകള്‍ അരയും തലയും മുറുക്കി ഞങ്ങള്‍ അഴിമതിക്കാരോടു പൊരുതും പാവങ്ങളുടെ വയറുകള്‍ കീറും ബ്ലേഡ് കമ്പനി പൊളിക്കും ചൂഷണം ജീവിത പാഷനായ് മാറ്റിയ പാഷാണ കൃമികളെ തകര്‍ക്കും കള്ളവേഷങ്ങള്‍ കീറി വലിച്ചെറിയും (പുത്തന്‍...) ചക്രവാളങ്ങള്‍ തമ്മില്‍ ഞങ്ങള്‍ ചങ്ങലക്കണ്ണിയാലിണക്കും മനുഷ്യച്ചങ്ങലക്കണ്ണിയാലിണക്കും സ്നേഹശൃംഖല കൊണ്ടു വിളക്കും കാലത്തിനൊപ്പം മാറാന്‍ മടിക്കുന്ന ശീലക്കേടുകള്‍ മാറ്റും -ജന മനസ്സില്‍ പുതുവെളിച്ചം പകരും (പുത്തന്‍...)
Song video
Song details
Music: എ ടി ഉമ്മർ
Film/album: എല്ലാവർക്കും നന്മകൾ
- Singer: പി ജയചന്ദ്രൻതോപ്പിൽ ആന്റൊകോറസ്
- Film / album: എല്ലാവർക്കും നന്മകൾ
- Composer: എ ടി ഉമ്മർ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ