Malayalam lyrics
പുലരി വിരിയും മുമ്പേ യാമക്കിളികൾ കരയും മുമ്പേ അഴകിൽ നീരാടി... അലസയായൊരു പനിനീർപ്പൂപോലെ അരികിലവൾ നിൽക്കും... ആ മുഖം കണ്ടു ഞാനുണരും... (പുലരി) മധുരമായൊരു മന്ദഹാസം --- 2 മലരുപോലെ വിരിഞ്ഞ ചൊടിയെൻ കവിളിൽ മഴവിൽക്കൊടികളേറ്റും ചാരുതേ പുതുമഴയിലെ ജലകണികകളുടെ പുളകിതമദലഹരിയിലലിയുമൊരോർമ നാം (പുലരി) അമൃതവാണിയൊരിന്ദ്രജാലം --- 2 കനകസൂര്യപടങ്ങൾ ഞൊറിയും കനവിൽ ശിശിരം മിഴിയിൽ നീന്തും നാണമായ് പ്രണയിനിയുടെ പ്രഥമരജനിയൊരു പ്രിയതര സഹശയന സുഖലയന യാമിനി (പുലരി)
Song details
Music: രവീന്ദ്രൻ
Film/album: കടിഞ്ഞൂൽ കല്യാണം
- Singer: കെ ജെ യേശുദാസ്
- Film / album: കടിഞ്ഞൂൽ കല്യാണം
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല