Malayalam lyrics

പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ  
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ 
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
കദളിത്തൈ വാഴയ്ക്ക് കൈകൊട്ടി കളിക്കുവാന്‍
കാട്ടാറിലോളങ്ങള്‍ ശ്രുതികൂട്ടി
കദളിത്തൈ  വാഴയ്ക്ക്  കൈകൊട്ടി കളിക്കുവാന്‍
കാട്ടാറിലോളങ്ങള്‍  ശ്രുതി  കൂട്ടി ദൂരെ
മുറ്റത്തെ  തൈമുല്ല  മുദ്രകള്‍  പഠിപ്പിച്ചു
തത്തമ്മപ്പൈങ്കിളി  കവിത  മൂളി
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ  
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ 
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
കാലത്തെ നീരാടി ചന്തം വരുത്തുവാനായ്‌
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം 
കാലത്തെ നീരാടി ചന്തം വരുത്തുവാനായ്‌
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം
തങ്കക്കസവെഴും ഓണപ്പുടവ ചുറ്റി
താമരക്കുളങ്ങളും പേരാറും
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ  
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ 
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ
നിന്റെ പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ

Song details

Music: രവീന്ദ്ര ജയിൻ

Film/album: ആവണിപ്പൂച്ചെണ്ട് - ആൽബം