Malayalam lyrics

പുലരിവന്നു പൂ വിടര്‍ത്തുന്നു
പുതുമയെന്റെ കണ്ണെഴുതുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു
പുതുമയെന്റെ കണ്ണെഴുതുന്നു
വിരല്‍ തൊടുന്ന കമ്പിയൊക്കെ
വീണയാക്കി മാറ്റിയെന്നില്‍
വിസ്മയങ്ങള്‍ ചിറകടിക്കുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു.....
കടമകള്‍ തന്‍ ഇടവഴിയില്‍
നിറകുളിരായ് നീങ്ങുമ്പോള്‍
മിഴിയിതളില്‍ കദനങ്ങള്‍
ഹിമകണമായ് തേങ്ങുമ്പോള്‍
തഴുകീടുന്നു സ്നേഹം
വഴി തേടുന്നു മൌനം
വലവീശുന്നു കാമം
വഴിമാറുന്നു മോഹം
വിണ്ണില്‍ പറക്കുന്ന വര്‍ണ്ണക്കിളികളെ
കണ്ണുനീര്‍ക്കൂട്ടിലെ പാട്ടുകാരാക്കി ഞാന്‍
എന്‍ മുടിത്തുമ്പിലെ പൂവിലും തൂവസന്തം...
പുലരിവന്നു പൂ വിടര്‍ത്തുന്നു
പുതുമയെന്റെ കണ്ണെഴുതുന്നു....
അറിവുകള്‍ തന്‍ പൂന്തണലില്‍
പറവകളായ് തീരുമ്പോള്‍
ചിറകലിയും ചിരികളിയില്‍
കുറുമൊഴികള്‍ കുതിരുമ്പോള്‍
ഇതള്‍ വീശുന്നു ദാഹം
ഇണ തേടുന്നു കാലം
കുടമേന്തുന്നു വര്‍ഷം
കുടചൂടുന്നു ഹര്‍ഷം
നമ്മുടെ സംക്രമസന്ധ്യകള്‍ ഇങ്ങനെ
മണ്ണില്‍ കുഴയുന്നു പൊന്നണിഞ്ഞീടുന്നു
തങ്കത്തരിവളച്ചാർത്തിലുമാസുഗന്ധം....
(പുലരിവന്നു...)

Song details

വർഷം: 1990

സംഗീതം: ബാലചന്ദ്ര മേനോൻ

ഗാനരചന: എസ്‌ രമേശൻ നായർ

ഗായകർ: പി സുശീല

അഭിനേതാക്കൾ: ഗീത, തൊടുപുഴ വാസന്തി, കവിയൂർ പൊന്നമ്മ, ബാലചന്ദ്ര മേനോൻ, ജയറാം, ഒടുവിൽ ഉണ്ണികൃഷ്ണൻ, മോനിഷ

വരികൾ: കല്യാണി

Album: കുറുപ്പിന്റെ കണക്കു പുസ്തകം