Malayalam lyrics
പൂക്കളെ സ്നേഹിച്ച പെൺകിടാവേ പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ പൂവാങ്കുരുന്നില പോലെ നിന്നേ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ പൂക്കളെ സ്നേഹിച്ച പെൺകിടാവേ പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ പൂവാങ്കുരുന്നില പോലെ നിന്നേ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ കുഞ്ഞിളം സൂര്യനുദിക്കും മഞ്ഞുനീർ തുള്ളികളോടും മഞ്ചാടിമുത്തുപെറുക്കും മഞ്ഞണി തെന്നലിനോടും കിന്നാരമോതി നടന്നൂ നീ പുലരിതൻ തോഴിയായ് തീർന്നൂ പുലരിതൻ തോഴിയായ് തീർന്നൂ. പൂക്കളെ സ്നേഹിച്ച പെൺകിടാവേ പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ പൂവാങ്കുരുന്നില പോലെ നിന്നേ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ ശ്യാമാംബരം നീന്തിനീന്തി കൂടുതേടും പറവയെപ്പോലേ ആഴിതൻ നീൾമിഴിക്കുള്ളിൽ അലിയും സന്ധ്യയെപ്പോലേ യാത്രചൊല്ലാതെ നീ പോയീ എന്നാകാശമോ ശൂന്യമായീ ആകാശമോ ശൂന്യമായീ പൂക്കളെ സ്നേഹിച്ച പെൺകിടാവേ പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ പൂവാങ്കുരുന്നില പോലെ നിന്നേ കണ്ടു ഞാൻ മോഹിച്ചു നിന്നതല്ലേ
Song details
Music: ജെറി അമൽദേവ്
Film/album: ആർദ്രഗീതങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: ആർദ്രഗീതങ്ങൾ
- Composer: ജെറി അമൽദേവ്
- Lyricist: കെ ജയകുമാർ