Malayalam lyrics
പറയൂ പനിനീർപ്പൂവേ നീ പാടാൻ വന്നൊരു പാട്ടിന്നീണം പതറുവതെന്തേ ചുണ്ടിൽ ആരുടെയനുരാഗത്തിൻ മുന്തിരി നീരു നുകർന്നു തുടുത്തു നീ ആരെക്കാണാൻ പനിനീർപ്പൊയ്കയിൽ മൂവുരു മുങ്ങിയുണർന്നു നീ ഏകാന്തതയുടെ കോവിലിലാരെ ധ്യാനിച്ചിങ്ങനെ നില്പൂ നീ ഏതൊരു പള്ളിത്തേരൊലി കേൾക്കാൻ കാതോർത്തിങ്ങനെ നില്പൂ നീ കണ്ണീർകണികകളാലേ മാത്രകളെണ്ണിയിരിപ്പൂ നീ കരൾത്തുടിപ്പുകളാലെ രാവിൻ വാതിലിൻ മുട്ടി വിളിപ്പൂ നീ
Song details
Music: ജി ദേവരാജൻ
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്