Malayalam lyrics
ആ ......ആ ......ആ .....ആ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ- സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....
Song video
Song details
Music: രവീന്ദ്രൻ
Raaga: ജോഗ്
Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
- Singer: കെ ജെ യേശുദാസ്
- Film / album: ഹിസ് ഹൈനസ്സ് അബ്ദുള്ള
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം