Malayalam lyrics
പ്രിയസഖീ പ്രാണസഖീ പാവമാമീ പാട്ടുകാരന്റെ പ്രാണ പ്രിയയാം കളിത്തോഴീ പ്രിയസഖീ പ്രാണസഖീ പാവമാമീ പാട്ടുകാരന്റെ പ്രാണ പ്രിയയാം കളിത്തോഴീ എന്തിനു നീയകന്നു വെറുതെ എന്നിൽ നിന്നകന്നു പ്രിയസഖീ.................. ആദ്യാലിംഗന നിര്‍വൃതിയില്‍ നാം ഒന്നായ് തീര്‍ന്നൊരു രാവില്‍ ആദ്യാലിംഗന നിര്‍വൃതിയില്‍ നാം ഒന്നായ് തീര്‍ന്നൊരു രാവില്‍ നിന് ചുണ്ടില്‍ ഊറിയ സുഗന്ധ മധു ഞാന്‍ ചുംബിച്ചെടുത്തൊരു നേരം എന്റെ മാറില്‍ തലചായ്ച്ചോമനേ നീ പറഞ്ഞു പിരിയില്ല നാം.......... പിരിയില്ല നാം....... ഒരിക്കലും നമ്മള് പിരിയില്ല എന്തിനു നീ പറഞ്ഞു വെറുതെ എന്നോട് കളി പറഞ്ഞു പ്രിയസഖീ ..... ആദ്യാവേശത്തിന് മേളയില്‍ നമ്മള് പാടെ മറന്നൊരു രാവില്‍ ആദ്യാവേശത്തിന് മേളയില്‍ നമ്മള് പാടെ മറന്നൊരു രാവില്‍ നിന് നെഞ്ചിന് ഇതളില്‍ നഖമുനയാല്‍ ഞാന്‍ ചിത്രങ്ങള്‍ എഴുതിയ നേരം എന്നെ വാരിപ്പുണര്ന്നിട്ടോമനേ നീ പറഞ്ഞു പിരിയില്ല നാം.......... പിരിയില്ല നാം....... ഒരിക്കലും നമ്മള് പിരിയില്ല എന്തിനു നീ പറഞ്ഞു വെറുതെ എന്നോട് കളി പറഞ്ഞു പ്രിയസഖീ പ്രാണസഖീ പാവമാമീ പാട്ടുകാരന്റെ പ്രാണ പ്രിയയാം കളിത്തോഴീ എന്തിനു നീയകന്നു വെറുതെ എന്നിൽ നിന്നകന്നു പ്രിയസഖീ..................
Song details
Music: വൈപ്പിൻ സുരേന്ദ്രൻ
Film/album: സ്വീറ്റ് മെലഡീസ് വാല്യം V
- Singer: കെ ജെ യേശുദാസ്
- Film / album: സ്വീറ്റ് മെലഡീസ് വാല്യം V
- Composer: വൈപ്പിൻ സുരേന്ദ്രൻ
- Lyricist: ഭരണിക്കാവ് ശിവകുമാർ