Malayalam lyrics
പ്രിയസഖീ..കണ്ടാലുമീ വനനിരയെത്ര മനോഹരം വിരിയുന്ന പൂവിന്റെ കവിളിണയിൽ വണ്ടു മണിമുത്തം നൽകുന്നതെന്തു രസം പ്രിയതമാ..കണ്ടാലുമീ വനനിരയെത്ര മനോഹരം വിരിയുന്ന പൂവിന്റെ കവിളിണയിൽ വണ്ടു മണിമുത്തം നൽകുന്നതെന്തു രസം പ്രിയസഖീ..കണ്ടാലുമീ വനനിരയെത്ര മനോഹരം പൂവിൽ സുഗന്ധം വീശി മന്ദം തൂകും മലരണിമാസം രാവിൽ കുളിരും പെയ്യും മേനി പുളയും ഹേമന്തം ഈ കാനനശലഭം കാതുകളിൽ മൂളുന്നൂ രാഗമാനസമേ നീ കേളിയാടാൻ പോരില്ലേ പ്രിയസഖീ..കണ്ടാലുമീ വനനിരയെത്ര മനോഹരം താരും തളിരും പൂക്കും കനകത്താലപ്പൊലികളെടുക്കും വാനിൽ വർണ്ണതാരം കണ്ണുചിമ്മീ നിൽക്കും നേരം ഈ താലവനത്തില് പാടിവരുന്നൊരു സംഗീതം പ്രേമമാനസമേ നീ കൊതിതീരെ കേൾക്കില്ലേ പ്രിയസഖീ..കണ്ടാലുമീ വനനിരയെത്ര മനോഹരം വിരിയുന്ന പൂവിന്റെ കവിളിണയിൽ വണ്ടു മണിമുത്തം നൽകുന്നതെന്തു രസം പ്രിയസഖീ..ആ... കണ്ടാലുമീ...ആ... വനനിരയെത്ര മനോഹരം
Song details
Music: ആലപ്പി രംഗനാഥ്
Film/album: പ്രിയസഖിയ്ക്കൊരു ലേഖനം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: പ്രിയസഖിയ്ക്കൊരു ലേഖനം
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്