Malayalam lyrics
പരിപ്പും നെയ്യും പപ്പടവും അവിയലും തോരനും പച്ചടിയും ഓർമ്മിച്ചാലുടൻ നാവിൽ വെള്ളം വരും പുഴുക്കും തിയ്യലും കിച്ചടിയും തൈരിൽ ചാലിച്ച ചട്ടിണിയും ചേർന്നാൽ സംഗതി പിന്നെ കെങ്കേമം മത്തൻ വഴുതന വെണ്ടയ്ക്ക അരി- അരിയരി നുറുനുറെ അമരയ്ക്ക വടക്കൻ നാടൻ മുരിങ്ങയ്ക്ക അരി അരിയരി പടപട പടവലങ്ങ പരിപ്പും നെയ്യും പപ്പടവും അവിയലും തോരനും പച്ചടിയും ഓർമ്മിച്ചാലുടൻ നാവിൽ വെള്ളം വരും കായം മണക്കും സാമ്പാറ് കാളൻ ഓലൻ അച്ചാറ് എരിശ്ശേരി പുളിശ്ശേരി രസം മോര് എല്ലാം ചേർന്നാൽ ബഹുജോറ് ഉപ്പേരി ഇഞ്ചിക്കറി കിളിച്ചുണ്ടൻ മാങ്ങാക്കറി ഓരോരോ ഉരുളയ്ക്കും ഓരോരോ കൂട്ടോടെ പരിപ്പും നെയ്യും പപ്പടവും അവിയലും തോരനും പച്ചടിയും ഓർമ്മിച്ചാലുടൻ നാവിൽ വെള്ളം വരും കല്യാണപ്പെണ്ണിൻ അമ്മാവി ഗമയിൽ ഉണ്ണുവാനിരിക്കുമ്പോൾ ആ കണ്ണുകൾ തെളിയേണം കുറ്റങ്ങൾ തിരയും നാത്തൂന്മാരുടെ നാവുകളടങ്ങേണം ആ ഉള്ളങ്ങൾ കുളിർക്കേണം അമ്മാവിപ്പോരില്ലാതാക്കും നമ്മടെ അടപ്രഥമൻ നാത്തൂൻ പോരിൻ ശക്തി കുറയ്ക്കും നല്ല പ്രഥമൻ പലപല കള്ളം ചൊല്ലി നടത്തും കാര്യമതല്ലോ കല്യാണം പലപല വിഭസ്വം സമ്മേളിക്കും സദ്യയിലല്ലോ മംഗളം പരിപ്പും നെയ്യും പപ്പടവും അവിയലും തോരനും പച്ചടിയും ഓർമ്മിച്ചാലുടൻ നാവിൽ വെള്ളം വരും പുഴുക്കും തിയ്യലും കിച്ചടിയും തൈരിൽ ചാലിച്ച ചട്ടിണിയും ചേർന്നാൽ സംഗതി പിന്നെ കെങ്കേമം മത്തൻ വഴുതന വെണ്ടയ്ക്ക അരി- അരിയരി നുറുനുറെ അമരയ്ക്ക വടക്കൻ നാടൻ മുരിങ്ങയ്ക്ക അരി അരിയരി പടപട പടവലങ്ങ പരിപ്പും നെയ്യും പപ്പടവും അവിയലും തോരനും പച്ചടിയും ഓർമ്മിച്ചാലുടൻ നാവിൽ വെള്ളം വരും
Song details
Music: എസ് പി വെങ്കടേഷ്
Film/album: ഒരുതരം രണ്ടുതരം മൂന്നുതരം
- Singer: കെ ജെ യേശുദാസ്
- Film / album: ഒരുതരം രണ്ടുതരം മൂന്നുതരം
- Composer: എസ് പി വെങ്കടേഷ്
- Lyricist: പൂവച്ചൽ ഖാദർ