Malayalam lyrics
പ്രണയ നിലാവൊഴുകുന്നുവോ പരിഭവമഴയായ് പെയ്യുന്നുവോ (2) കളിചിരിയും നിൻ കളമൊഴിയും അകതാരിൽ നൊമ്പരമായുണർന്നു 2) ഇനി വരൂ നീയെന്റെ ആത്മസഖീ കുളിരോലും മധുമാസ വെൺനിലവായ് (2) (പ്രണയ ..) നിൻ കൂന്തൽ തഴുകും കാറ്റെൻ മെയ്യിലല ഞൊറിയും നേരം എൻ മിഴികൾ തേടി നിൻ മുഖം (2) എന്നഴകേ..... എൻ മനസ്സിൻ നൊമ്പരമിനിയും നീ അറിയില്ലയോ (2) നിനവിലും കനവിലും കുളിരു പകരൂ നീ (പ്രണയ ..) ഈ വിരഹ മരുഭൂമികളിൽ ഏകനായ് ഞാനലയുന്നു ഇനിയെന്നും കാണും നിന്നെ ഞാൻ (2) എന്നുയിരേ...... നീറുമെൻ മനസ്സിൻ തിരകൾ അടങ്ങില്ലയോ (2) ഇരവിലും പകലിലും നിറയുകെന്നിൽ നീ (പ്രണയ ..)
Song details
വർഷം: 2007
സംഗീതം: രഘുകുമാർ
ഗാനരചന: സുധാംശു
ഗായകർ: അഫ്‌സൽ
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
Album: സുഭദ്രം