Malayalam lyrics
പൂനിലാപ്പക്ഷീ... തേൻ നിലാപ്പക്ഷീ... പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ പാതിരാവിൻ തീരഭൂവിൽ മാറോടും ചേലയോടെ പാടിയാടിവാ പൂനിലാപ്പക്ഷീ (പൂനിലാപ്പക്ഷീ.....) ശ്രീഹരിക്കോട്ടയിൽ ശിശിരക്കുളിരിൽ ശ്രീരാഗവുമായ് വന്നാട്ടേ ആ രാഗത്തിലെ അന്നനടയിലെ ആരാധകനായ് നിന്നാട്ടേ മോഹമേറും നീലമിഴിയിൽ പ്രേമകാവ്യം തന്നാട്ടേ പൂനിലാപ്പക്ഷീ... തേൻ നിലാപ്പക്ഷീ... പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ - 2 കാപ്പുചാർത്തും നീലരാവിൽ കാമമോടെ വന്നാൽ കാറ്റുനീർത്തും ഓളപ്പായിൽ കേളിയാടാൻ വന്നാൽ ദാഹമേറും പൂഞ്ചൊടികളിൽ ചിത്രമെഴുതീടാമോ (പൂനിലാപ്പക്ഷീ.....) പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ
Song details
വർഷം: 1979
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ഭരണിക്കാവ് ശിവകുമാർ
ഗായകർ: കാർത്തികേയൻ, അമ്പിളി രാജശേഖരൻ
വരികൾ: ജയലക്ഷ്മി രവി
യൂട്യൂബ് ഓഡിയോ: ഗാനസ്നേഹി
Album: കൊച്ചു തമ്പുരാട്ടി
- Film / album: കൊച്ചു തമ്പുരാട്ടി
- Composer: എ ടി ഉമ്മർ
- Lyricist: ഭരണിക്കാവ് ശിവകുമാർ