Malayalam lyrics

പൊന്നും തേനും നീ വിളമ്പി
അന്ന നടന ശ്രീ തുളുമ്പി
നീല കണ്മയിൽ പീലികളാടി
പുഞ്ചിരിയാൽ പാൽക്കാവടിയാടി
(പൊന്നും തേനും)
പ്രഥമ രാത്രി തൻ
പ്രമദ ശയ്യയിൽ
പ്രണയ സരോജ പൂവിതളായി
മധുമതീ നീ വിതുമ്പി വിടർന്നു
മധുര തേനിൻ സുഗന്ധമടർന്നു
ഞാനാം വനഭൃംഗമതിൽ നീരാടി
(പൊന്നും തേനും)
രജത രജനിതൻ നടന വേദിയിൽ
ചലന ഭംഗിതൻ മാതൃകയായി
നിറ നിലവാം നർത്തകി വന്നു
നിന്റെ പുഞ്ചിരി കണ്ടു തരിച്ചു
ഞാനാം നിഴൽ അതു കണ്ടു രസിച്ചു
(പൊന്നും തേനും)

Song details

വർഷം: 1973

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

രാഗം: ചക്രവാകം

വർഗ്ഗീകരണം: മെലഡി (ദുഃഖം)

അഭിനേതാക്കൾ: രാഘവൻ, ഉഷാകുമാരി

വിശദവിവരങ്ങൾ: krishnachandra - cskrish

വിഡിയോ: ജയശ്രീ

Album: ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു