Malayalam lyrics

പൊൻതാലം തുളുമ്പിയോ
മിന്നാട്ടം മിനുങ്ങിയോ
മേഘരാഗ മാല ചാർത്തുമുളളിലേ കിന്നരം
തങ്കനൂപുരം കൊരുക്കുമെന്നിലേ കൗതുകം
ജു ജു ജു ജുജുജ്ജൂ ജുജുജൂ ജുജുജ്ജൂ
പാടാൻവാ പകൽപക്ഷിയായ്
ചാഞ്ചാടാൻ കണിതുമ്പിയായ്
ദൂരതീരങ്ങളിൽ ഏതോ പാട്ടിൻ പ്രേമപഞ്ചാമൃതം
നൂറു വർണ്ണങ്ങളിൽ ആരോ ചാർത്തും ലോല നീലാഞ്ജനം
തെന്നണി തെന്നലൂയലിൽ മെല്ലെ ഉല്ലാസമായ്
ചിച്ചില ചില്ലു പന്തലിൽ കൊച്ചു പൂമ്പൈതലായ്
ആലോലം സ്വരം തരാം മിന്നാരം നിറഞ്ഞിടാം
കരളിലലിയമധുരമരുളുമമൃതകണികയുരുകിയൊഴുകവേ...

Song video

Watch on YouTube

Song details

വർഷം: 1993

സംഗീതം: രഘുകുമാർ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: മിന്മിനി ജോയ്

അഭിനേതാക്കൾ: ഖുശ്ബൂ

വിശദവിവരങ്ങൾ: Sree Jan 4 2007 Sunny

വിഡിയോ: ഗാനസ്നേഹി

Album: യാദവം