Malayalam lyrics
പന്നഗേന്ദ്രശയനാ.... പത്മനാഭപാഹി പാടി, പൊരുൾ തേടി മനമുണരും സംക്രമ സുപ്രഭാതം... (പന്നഗേന്ദ്രശയനാ) സരസീരുഹം വിടർന്നു സരയുവിൽ ദളമർമ്മരം നിറഞ്ഞൂ... ഉദയാർക്ക കനകകിരണം തഴുകി മൃദുമന്ദഹാസമുഖിയായ്... (പന്നഗേന്ദ്രശയനാ) നീഹാരതീർത്ഥമേന്തും പറവകൾ പാടുന്ന കീർത്തനത്താൽ... മാലേയഗന്ധമലിയും പവനനിൽ ആലോലമാടി ലതകൾ... (പന്നഗേന്ദ്രശയനാ)
Song details
Music: രവീന്ദ്രൻ
Raaga: കനകാംഗി
Film/album: ഗാനമേള
- Singer: കെ ജെ യേശുദാസ്
- Film / album: ഗാനമേള
- Composer: രവീന്ദ്രൻ
- Lyricist: ശശി ചിറ്റഞ്ഞൂർ